പോർച്ചുഗൽ ഇൻ്റർനാഷണൽ ഫ്രാൻസിസ്കോ കോൺസെസാവോയെ യുവൻ്റസ് സ്വന്തമാക്കി

Newsroom

പോർച്ചുഗൽ ഇൻ്റർനാഷണൽ ഫ്രാൻസിസ്കോ കോൺസെസാവോയെ യുവൻ്റസ് സ്വന്തമാക്കി. പോർട്ടോയുമായി ഇതു സംബന്ധിച്ച് യുവന്റസ് കരാർ ധാരണയിൽ ആയി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോണിൽ ആകും താരം യുവന്റസിലേക്ക് എത്തുന്നത്. ഈ സീസണിൽ കളിക്കുന്നതിനായി 7 മില്യൺ യൂറോ അവർ ലോൺ ഫീ ആയി നൽകും. ഒപ്പം €2m ബോണസും യുവന്റസ് പോർട്ടോക്ക് നൽകും. 

Picsart 24 08 24 22 24 15 178

താരത്തെ സീസൺ അവസാനം സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ഉണ്ടാകില്ല. മുൻ അയാക്സ് താരമായ കോൺസെസാവോ താരം പോർച്ചുഗലിൽ കഴിഞ്ഞ സീസണിൽ 27 മത്സരങ്ങൾ കളിച്ചിരുന്നു. അവിടെ അഞ്ച് ലീഗ് ഗോളുകൾ നേടി.

യൂറോ 2024 ക്വാർട്ടർ ഫൈനലിൽ എത്തിയ റോബർട്ടോ മാർട്ടിനെസിൻ്റെ പോർച്ചുഗൽ ദേശീയ ടീമിൻ്റെ ഭാഗവും ആയിരുന്നു. യൂറോ കപ്പിൽ ഒരു ഗോളും താരം നേടിയിരുന്നു.