മൊറോക്കൻ മിഡ്ഫീൽഡർ ഇനി മാഴ്സെയിൽ

Newsroom

20230130 135237
Download the Fanport app now!
Appstore Badge
Google Play Badge 1

മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹിയെ മാഴ്സെ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ ആംഗേഴ്സുമായി ഈ ട്രാൻസ്ഫറിന് ധാരണയിലെത്തിയതായി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ഡി മാഴ്സെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 10 ​​മില്യൺ ഡോളറാകും ട്രാൻസ്ഫർ തുക. ലോകകപ്പിന് മുമ്പ് 3 മില്യണ് വിൽക്കാൻ ആംഗേഴ്സ് തയ്യാറായിരുന്ന താരമാണ് ഔനഹി.

ഖത്തർ ലോകകപ്പിലെ തന്റെ മികച്ച പ്രകടനത്തെത്തുടർന്ന് മൊറോക്കൻ താരത്തിന് യൂറോപ്യൻ വിപണിയിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടാവുക ആയിരുന്നു. മൊറോക്കോയുടെ സെമി ഫൈനൽ വരെയുള്ള് യാത്രയിൽ പ്രധാന പങ്കുവഹിക്കാൻ ഈ മധ്യനിര താരത്തിനായിരുന്നു.