ഫെയനൂർഡിന്റെ യുവ ഫുൾബാക്കിനെ ഒളിമ്പിക് ലിയോൺ സ്വന്തമാക്കി

20220625 234706

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ടാർഗറ്റുകളിൽ ഒന്നായ ടൈറൽ മലസിയയെ ലിയോൺ സ്വന്തമാക്കി. ഫെയനൂർഡിന്റെ താരമായിരുന്നു മലാസിയ. ഡച്ച് താരത്തിനായി 15 മില്യൺ യൂറോയോളം ലിയോൺ നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആണ്. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.

2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി. അഞ്ച് വർഷത്തെ കരാർ ആകും താരം ലിയോണിൽ ഒപ്പുവെക്കുക.