അർജന്റീനൻ യുവതാരം ഫെഡറിക്കോ റെഡോണ്ടോയെ ഇന്റർ മയാമി സ്വന്തമാക്കും

Newsroom

ഇന്റർ മയാമി ഒരു വലിയ ട്രാൻസ്ഫർ കൂടെ നടത്തുകയാണ്. അർജൻ്റീനിയൻ യൂത്ത് നാഷണൽ ടീമിന്റെയുൻ അർജൻ്റീനോസ് ജൂനിയേഴ്സിന്റെയും താരമായ ഡിഫൻസീവ് മിഡ്ഫീൽഡർ ഫെഡറിക്കോ റെഡോണ്ടോയെ ഇന്റർ മയാമി സ്വന്തമാക്കും. ഇന്റർ മയാമി ഈ ട്രാൻസ്ഫർ ഉടൻ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർ മയാമി 24 02 13 14 14 54 673

21 കാരനായ മിഡ്ഫീൽഡർക്കായി ഇൻ്റർ മിയാമി 8 മില്യൺ യൂറോ നൽകും. കൂടാതെ, അർജൻ്റീനോസ് ജൂനിയേഴ്സിന് ഭാവിയിൽ താരത്തെ ഇന്റർ മയാമി വിൽക്കുമ്പോൾ ട്രാൻസ്ഫർ ഫീയുടെ 15% ലഭിക്കും.

കഴിഞ്ഞ സീസണിൽ മിഡ്ഫീൽഡർ 58 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി. അർജൻ്റീന അണ്ടർ-20 ദേശീയ ടീമിനായി 7 മത്സരങ്ങളും അർജൻ്റീന അണ്ടർ-23 ടീമിനായി 10 മത്സരങ്ങളും റെഡോണ്ടോ കളിച്ചു. മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഫെർണാണ്ടോ റെഡോണ്ടോയുടെ മകനാണ് ഫെഡറിക്കോ റെഡോണ്ടോ.