ഫാബ്രെഗസ് ഇനി രണ്ടു വർഷം കോമോ ക്ലബിൽ

Newsroom

20220725 202033
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് താരം സെസ്ക് ഫാബ്രെഗാസ് ഇനി ഇറ്റലിയിലെ രണ്ടാം ഡിവിഷനിൽ. ഇറ്റാലിയൻ ക്ലബായ കൊമോ ആണ് ഫാബ്രിഗസിനെ സൈൻ ചെയ്തത്. 2024വരെയുള്ള കരാർ ഫാബ്രിഗസ് കൊമോയിൽ ഒപ്പുവെക്കും. ഓഗസ്റ്റിൽ ആകും താരം ഇറ്റലിയിൽ എത്തി ബാക്കി സാങ്കേതിക നടപടികൾ പൂർത്തിയാക്കും.

ഫ്രഞ്ച് ക്ലബായ മൊണാക്കോയുടെ താരമായിരുന്നു ഫാബ്രിഗസ് കരാർ അവസാനിച്ചതോടെ മൊണാക്കോ വിടാൻ തീരുമാനിച്ചിരുന്നു. 35 കാരനായ താരം മൊണോക്കോ ക്ലബ്ബിനായി 68 മത്സരങ്ങൾ ആയിരുന്നു മൂന്ന് വർഷത്തിനിടയിൽ കളിച്ചത്.

മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, ചെൽസി താരമാണ് ഫാബ്രിഗസ്. അവസാന സീസണുകളിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ഫാബ്രെഗാസിനെ അലട്ടിയിരുന്നു. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള ഓഫറുകൾ നിരസിച്ചാണ് താരം ഇറ്റലിയിലേക്ക് പോകുന്നത്.