പോർച്ചുഗീസ് അത്ഭുതതാരം ഫാബിയോ കർവാലോ ലിവർപൂളിൽ എത്തും

Img 20220407 225349

പോർച്ചുഗീസ് യുവതാരം ഫാബിയോ കർവാലോയെ ലിവർപൂൾ സൈൻ ചെയ്യും. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുവതാരം 2027വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെക്കും. 19കാരനായ താരത്തിനായി നേരത്തെ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.

വിങ്ങറും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ കാർവാലോയുമായ കാർവാലോ ഇതിനകം തന്നെ പോർച്ചുഗലിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുണ്ട്. താരത്തെ മെഡിക്കൽ പൂർത്തിയായതായും 5 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ തുകയെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്തു. അടുത്ത പ്രീസീസൺ മുതൽ താരം ലിവർപൂളിന്റെ സീനിയർ ടീമിനൊപ്പം ഉണ്ടാകും. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് ഫാബിയോ.

Previous articleരാംകോ കേരള പ്രീമിയർ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ
Next articleഡി കോക്കിന്റെ ഇന്നിംഗ്സിന് ശേഷം പതറിയെങ്കിലും രണ്ട് പന്ത് അവശേഷിക്കവെ വിജയം നേടി ലക്നൗ