പൂനെ സിറ്റി താരം ഇനി സ്പാനിഷ് ലീഗിൽ കളിക്കും

- Advertisement -

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്കായി ബൂട്ടുകെട്ടിയ ഡിഫൻഡർ റാഫ ലോപസ് ഇനി സ്പാനിഷ് ലീഗിൽ കളിക്കും. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ റയോ മജദഹോണ്ടയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. മുൻ ഗെറ്റാഫെ താരമാണ് റാഫ ലോപസ്.

ഡിഫൻഡറായ റാഫ ലോപസ് ഗെറ്റാഫെയ്ക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് സെഗുണ്ട ഡിവിഷനിലെ റയൽ വല്ലാഡോലിഡിൽ നിന്നായിരുന്നു താരം പൂനെയിലേക്ക് വന്നത്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement