ബ്രസീലിന്റെ ഫോർവേഡ് എവർട്ടൺ സോറസ് പോർചുഗലിൽ നിന്ന് തിരികെ ബ്രസീലിലേക്ക് തന്നെ പോകുന്നു. താരം പോർച്ചുഗീസ് ക്ലബായ ബെൻഫികയുമായിൽ ആയിരുന്നു അവസാന രണ്ട് സീസൺ കളിച്ചിരുന്നത്. ബ്രസീൽ ക്ലബായ ഫ്ലമെംഗോയുമായി എവർട്ടൺ കരാർ ധാരണയിൽ എത്തിയതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 13 മില്യണോളം നൽകിയാണ് എവർട്ടണെ ഫ്ലമെംഗോ സ്വന്തമാക്കുന്നത്.
എവർട്ടൺ ഗ്രമിയോവിൽ നിന്നായിരുന്നു ബെൻഫികയിലേക്ക് പോയത്. ബ്രസീൽ ദേശീയ ടീമിനായി എവർട്ടൺ നടത്തിയ ഗംഭീര പ്രകടനങ്ങൾ ആയിരുന്നു യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ താരത്തിൽ എത്തിച്ചത്. എന്നാൽ ബെൻഫികയിൽ പ്രതീക്ഷയ്ക്ക് ഒത്ത് എവർട്ടൺ ഉയർന്നില്ല.