പി എസ് ജി യിലേക്ക് മാറിയ ഗ്വെയെയുടെ പകരക്കാരനെ ഒടുവിൽ എവർട്ടൻ കണ്ടെത്തി. ബുണ്ടസ് ലീഗ ക്ലബ്ബായ മൈൻസിൽ നിന്ന് ജീൻ ഫിലിപ് ബാമിനെയാണ് ടോഫീസ് ടീമിൽ എത്തിച്ചത്. 25 മില്യൺ യൂറോയോളം മുടക്കിയാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ താരത്തെ ഗൂഡിസൻ പാർക്കിൽ എത്തിക്കുന്നത്.
23 വയസുകാരനായ താരം 5 വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഐവറി കോസ്റ്റ് ദേശീയ താരമാണ് ബാമിൻ. ഈ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടൻ ടീമിൽ എത്തിക്കുന്ന നാലാമത്തെ കളിക്കാരനാണ് ബാമിൻ. നേരത്തെ ഡെൽഫ്, ആന്ദ്രേ ഗോമസ്, ലോസൽ എന്നിവരെയും എവർട്ടൻ സൈൻ ചെയ്തിരുന്നു. ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ കരിയർ ആരംഭിച്ച താരം 2016 ലാണ് മൈൻസിൽ എത്തുന്നത്. 2017 മുതൽ ഐവറി കോസ്റ്റ് ടീം അംഗമാണ് ബാമിൻ.