മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് സ്വാൻസിയിൽ

20210816 192058

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന റൈറ്റ് ബാക്ക് ഏഥൻ ലയർഡ് ഈ സീസണിൽ ലോണിൽ പോകും. 20കാരനായ താരത്തെ വെൽഷ് ക്ലബായ സ്വാൻസി ആണ് ലോണിൽ സൈൻ ചെയ്തത്. ഒരു വർഷത്തെ കരാറിൽ ആൺ താരം സ്വാൻസിയിൽ എത്തിയത്. അവിടെ സ്ഥിരമായി അവസരം കിട്ടും എന്നാണ് താരത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ എം കെ ഡോൺസിൽ താരം ലോണിൽ കളിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ടീമുകളിലെ ഏറ്റവും മികച്ച ഫുൾബാക്കായാണ് ഏഥൻ അറിയപ്പെടുന്നത്‌. ലോണിൽ കഴിവ് തെളിയിച്ച് യുണൈറ്റഡിന്റെ സീനിയർ സ്ക്വാഡിലേക്ക് എത്താൻ ആകും ലയർഡ് ശ്രമിക്കുക. യുണൈറ്റഡിനായി ലീഗ് കപ്പിലും യൂറൊപ്പയിലും ഒക്കെ ലയാർഡ് ഇതിനകം കളിച്ചിട്ടുണ്ട്.

Previous articleകരിഷ്മ ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും
Next articleഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ഇന്ത്യയ്ക്ക് വിലങ്ങ് തടിയായി ജോ റൂട്ട്