എറിക് ഗാർസിയ ബാഴ്സലോണയിൽ, 2026 വരെ കരാർ, 400 മില്യൺ റിലീസ് ക്ലോസ്

Img 20210601 134950
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയ ബാഴ്സലോണയിൽ എത്തി. ഇന്ന് ബാഴ്സലോണ ഔദ്യോഗികമായി ഈ സൈനിംഗ് പ്രഖ്യാപിച്ചു. ബാഴ്സലോണയിലേക്ക് ഫ്രീ ഏജന്റായാണ് ഗാർസിയ എത്തുന്നത്. താരം 2026വരെയുള്ള കരാർ ബാഴ്സയിൽ ഒപ്പുവെച്ചു. 400 മില്യണാണ് താരത്തിന്റെ റിലീസ് ക്ലോസ്‌

കഴിഞ്ഞ സീസണിലെ തന്നെ ഗാർസിയയെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചു എങ്കിലും സിറ്റി വലിയ തുക ആവശ്യപ്പെട്ടതിനാൽ അത് നടക്കാതെ പോവുക ആയിരുന്നു. ‌ മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. 20കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.

Advertisement