സ്പർസിന്റെ എമേഴ്സൺ റോയൽ ഇനി എ സി മിലാനിൽ

Newsroom

എമേഴ്‌സൺ റോയലിനെ എ സി മിലാൻ സ്വന്തമാക്കും. ഇതിനായി 15 മില്യൺ യൂറോയുടെ ഒരു ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ എസി മിലാനും ടോട്ടൻഹാം ഹോട്‌സ്‌പറും ധാരണയിൽ എത്തി. താരം ഇന്ന് മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.സീരി എ ക്ലബ്ബിൻ്റെ വേനൽക്കാലത്തെ മൂന്നാമത്തെ സുപ്രധാന സൈനിംഗ് ആകും ഇത്.

Picsart 24 08 11 10 14 06 371

25കാരനായ ബ്രസീലിയൻ താരം 2021 മുതൽ സ്പർസിൽ ഉണ്ട്. എന്നാൽ അത്ര നല്ല മികവ് സ്പർസിൽ കാഴ്ചവെക്കാൻ അദ്ദേഹത്തിന് ആയില്ല. ഒരു സീസൺ മുമ്പ് ബെറ്റിസിൽ ലോണിൽ എമേഴ്സൺ കളിച്ചിരുന്നു‌. മുമ്പ് ബാഴ്സലോണക്ക് ആയും താരം കളിച്ചിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിനായി 10ൽ അധികം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.