എൽ ഗാസി എവർട്ടണിലേക്ക്

20220113 022759

ആസ്റ്റൺ വില്ലയുടെ അറ്റാക്കിംഗ് താരം അൻവർ എൽ ഗാസിയെ എവർട്ടൺ സൈൻ ചെയ്യുന്നു. ആസ്റ്റൺ വില്ലയിൽ നിന്ന് ലോണിലാകും 26കാരനായ എൽ ഗാസി ഗുഡിസൺ പാർക്കിലേക്ക് എത്തുന്നത്. ഡച്ച് താരം 2018 മുതൽ ആസ്റ്റൺ വില്ലക്ക് ഒപ്പം ഉണ്ട്. എന്നാൽ അവസാന കുറച്ച് കാലമായി വില്ലയിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. വില്ലക്കായി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഫ്രഞ്ച് ക്ലബായ ലിലെയുടെ താരമായിരുന്നു. എവർട്ടൺ താരം ലൂകാസ് ഡിനെയുടെ ആസ്റ്റൺ വില്ലയിലേക്കുള്ള ട്രാൻസ്ഫറും ഇന്ന് പൂർത്തിയാകും.

Previous article“ഇത്രയും മത്സരങ്ങൾ കളിക്കാൻ കഴിയുന്നതിൽ സന്തോഷം” – പൂട്ടിയ
Next articleഒരു ആഫ്രിക്കൻ നാഷൺസ് കപ്പും ഒരുപാട് 1-0 സ്കോർ ലൈനും