“ഇത്രയും മത്സരങ്ങൾ കളിക്കാൻ കഴിയുന്നതിൽ സന്തോഷം” – പൂട്ടിയ

Img 20220113 020222

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലെ പ്രധാന പേരുകളിൽ ഒന്നാണ് യുവ മിഡ്ഫീൽഡർ പൂട്ടിയ. ജീക്സണും പൂട്ടിയയും ചേർന്നുള്ള മിഡ്ഫീൽഡ് പിവറ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളിൽ നിർണായകമാണ്. ഇത്രയും മത്സരങ്ങൾ കളിക്കാൻ ആവുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് പൂട്ടിയ പറഞ്ഞു. പരിശീലകൻ ഇവാൻ വുകമാനോവിച് തന്നെ ഏറെ സഹായിക്കുന്നുണ്ട് എന്നും അദ്ദേഹം ടീമിനെ ആകെ മെച്ചപ്പെടുത്തുന്നുണ്ട് എന്നും പൂട്ടിയ പറഞ്ഞു.

ലൂണയും തന്നെ സഹായിക്കുന്നുണ്ട് എന്ന് പൂട്ടിയ പറഞ്ഞു. ലൂണ ഏറെ പരിചയസമ്പത്ത് ഉള്ള താരമാണ്. അതുകൊണ്ട് അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാൻ ആവുന്നുണ്ട് എന്നും പൂട്ടിയ പറഞ്ഞു. ഒരുപാട് മത്സരങ്ങൾ ഇനിയും മുന്നിൽ ഉണ്ട് എന്നും അതുകിണ്ട് ശ്രദ്ധ അവിടെ ആണെന്നും പൂട്ടിയ പറഞ്ഞു.

Previous article“കരുതലോടെ മുന്നോട്ട് പോകണം, ഒരു മത്സരവും എളുപ്പമല്ല” – ഖാബ്ര
Next articleഎൽ ഗാസി എവർട്ടണിലേക്ക്