ജെക്കോ ഫ്രീ ഏജന്റായി ഇന്റർ മിലാൻ വിടും, പ്രതീക്ഷയിക് സൗദി അറേബ്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാന് അവരുടെ ഫോർവേഡായ എഡിൻ ജെക്കോയെ നഷ്ടമാകും. താരം ഫ്രീ ഏജന്റായി ക്ലബ് വിടാൻ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അടക്കം ഗോൾ നേടി ഇന്റർ മിലാനായി വലിയ സംഭാവനകൾ ഈ സീസണിലും നടത്താ‌ൻ ജെക്കോയ്ക്ക് ആയിരുന്നു. താരത്തെ തേടി സൗദി അറേബ്യയിൽ നിന്നും ഓഫറുണ്ട്. കൂടാതെ തുർക്കി ക്ലബായ ഫെനർബചെയും താരത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു.

ജെക്കോ 23 05 13 23 34 11 586

2021ലാണ് റോമ വിട്ട് ജെക്കോ ഇന്റർ മിലാനിലേക്ക് എത്തിയത്. 37കാരനായ താരം ഇന്റർ മിലാന്റെ അവിഭാജ്യ ഘടകമായുരുന്നു. മുമ്പ് റോമയിലും മാഞ്ചസ്റ്റർ സിറ്റിയിലും മികച്ച പ്രകടനം ജെക്കോ നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ 5 വർഷവും റോമയിൽ ആറ് വർഷവും അദ്ദേഹം കളിച്ചു. സിറ്റിക്ക് ഒപ്പം അഞ്ച് കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു.