Cricket

രണ്ടാം ഓവറിൽ വിക്കറ്റ് നഷ്ടമെങ്കിലും മികച്ച നിലയിൽ ഒന്നാം സെഷന്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരെ ധാക്കയിലെ ഏക ടെസ്റ്റിൽ മികച്ച നിലയിൽ ഒന്നാം സെഷന്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണര്‍ സാക്കിര്‍ ഹസനെ നഷ്ടമായെങ്കിലും അവിടെ നിന്ന് നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും മഹമ്മുദുള്‍ ഹസന്‍ ജോയിയും ചേര്‍ന്ന് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 110 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശ് ലഞ്ചിന് പിരിയുമ്പോള്‍ 116/1 എന്ന നിലയിലാണ്. നജ്മുള്‍ 64 റൺസും മഹമ്മുദുള്‍ 33 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.