ഡച്ച് യുവ വിങ്ങറെ ടീമിൽ എത്തിച്ച് ബൗണ്മത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എ എഫ് സി ബൗണ്മത് തങ്ങളുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ നാലാം സൈനിംഗ് പൂർത്തിയാക്കി. 22കാരനായ അർനൗട്ട് ദഞ്ചുമയാണ് ബൗണ്മതിൽ എത്തിയിരിക്കുന്നത്. ബൗണ്മതുമായി ദീർഘകാല കരാർ തന്നെ അർനൗട്ട് ഒപ്പുവെച്ചു. ബെൽജിയൻ ക്ലബായ ക്ലബ് ബ്രഗെയിൽ ആയിരുന്നു ഇതുവരെ അർനൗട്ട് കളിച്ചിരുന്നത്.

ഇതിനു മുമ്പ് ലോയിഡ് കെല്ലി, ജാക്ക് സ്റ്റേസി, ഫിലിപ്പ് ബില്ലിങ് എന്നിവരെയും ബൗണ്മത്ത് സൈൻ ചെയ്തിരുന്നു. പി എസ് വി ഐന്തോവന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അർനൗട്ട്. കഴിഞ്ഞ സീസണിൽ താരം ചാമ്പ്യൻസ് ലീഗിൽ താരം ഗോൾ നേടിയിരുന്നു. ഒപ്പം ഹോളണ്ടിനായുള്ള അരങ്ങേറ്റത്തിലും അർനൗട്ട് ഗോൾ നേടിയിരുന്നു.