ബയേണിനെ മറികടന്ന് ഡച്ച് യുവതാരത്തെ സ്വന്തമാക്കി ലിവർപൂൾ

Sports Correspondent

ഡച്ച് യുവ ഡിഫൻഡർ സെപ് വാൻ ഡൻ ബർഗ് ഇനി ലിവർപൂളിന് സ്വന്തം. ഡച്ച് ക്ലബ്ബ് സ്വല്ലയിൽ നിന്ന് 1.3 മില്യൺ പൗണ്ട് നൽകിയാണ് ആൻഫീൽഡ് ക്ലബ്ബ് താരത്തെ വാങ്ങിയത്. 17 വയസുകാരനായ താരം ഭാവിയിലേക്ക് മികച്ച താരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബയേണും നോട്ടമിട്ട താരത്തെ സ്വന്തമാക്കി ഭാവിയിലേക്ക് ടീമിനെ ഒരുക്കുക എന്നതാണ് ക്ളോപ്പ് ലക്ഷ്യമിടുന്നത്. താരം സീനിയർ സൈനിങ്ങ് ആയാണ് എത്തുന്നതെങ്കിലും ആദ്യ സീസണിൽ ലിവർപൂൾ ഡെവലപ്മെന്റ് സ്‌കോടിന്റെ കൂടെയാകും കളിക്കുക. ചെറിയ പ്രായത്തിൽ തന്നെ ഉള്ള ജോ ഗോമസ്, അലക്‌സാണ്ടർ അർണോൾഡ് എന്നിവരെ ടീമിലെ അഭിവാജ്യഘടകമായി വളർത്തിയ ക്ളോപ്പിന് കീഴിൽ വലിയ നേട്ടങ്ങൾ തന്നെയാകും ഡച്ചുകാരൻ ലക്ഷ്യം വെക്കുക.