അയാക്സ് വിട്ട ടാഡിച് ഇനി തുർക്കിയിൽ. തുർക്കി ക്ലബായ ഫെനർബചെയിൽ താരം ഇന്ന് കരാർ ഒപ്പുവെക്കും. സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് വർഷത്തെ കരാർ ഓഫർ നിരസിച്ചാണ് ടാഡിച് ഇസ്താംബൂളിൽ എത്തുന്നത്. അയാക്സ് ക്ലബ് ക്യാപ്റ്റൻ കൂടിയായിരുന്ന ഡ്യൂസൻ ടാഡികച് കഴിഞ്ഞ ദിവസം ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
34കാരനായ ടാഡിചിന് അയാക്സിൽ ഇനിയും ഒരു വർഷത്തെ കരാർ ബാക്കി ഉണ്ടായിരുന്നു. എങ്കിലും ക്ലബ് വിടാൻ അനുവദിക്കണം എന്ന് ക്ലബിനോട് പറയുകയായിരുന്നു. ആംസ്റ്റർഡാമിലെ തന്റെ അഞ്ച് വർഷത്തെ കാലയളവിൽ ക്ലബിനായി ആകെ 241 മത്സരങ്ങൾ ടാഡിച് കളിച്ചു. 105 ഗോളുകൾ നേടുകയും തന്റെ ടീമംഗങ്ങൾക്കായി 112 ഗോളുകൾ സൃഷ്ടിക്കുകയും ചെയ്തു.
സെർബിയ ഇന്റർനാഷണൽ അയാക്സിനിപ്പം മൂന്ന് ഡച്ച് ലീഗ് കിരീടങ്ങളും രണ്ട് കെഎൻവിബി-ബേക്കറുകളും നേടി. കൂടാതെ 2020-21 ലെ അജാക്‌സിന്റെ പ്ലെയർ ഓഫ് ദ ഇയർ, ഡച്ച് ഫുട്‌ബോളർ ഓഫ് ദ ഇയർ എന്നി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു.