ബ്രൈറ്റന്റെ പാസ്കൽ ഗ്രോസിനെ ഡോർട്മുണ്ട് സ്വന്തമാക്കി

Newsroom

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ പാസ്കൽ ഗ്രോസിനെ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കും. ഇതിനായി ഇരു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തി. 33-കാരനായ താരം യൂറോ കപ്പിൽ ജർമ്മനിക്ക് ആയി കളിച്ചിരുന്നു.

Picsart 24 07 31 01 39 52 100

2023-24 സീസണിൽ ബ്രൈറ്റണിലെ ഒരു പ്രധാന താരമായിരുന്നു ഗ്രോസ്. കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ നൽകുകയും ചെയ്തിരിന്നു. ഏഴ് വർഷത്തിന് ശേഷമാണ് ഗ്രോസ് ജർമ്മൻ ക്ലബ് ഫുട്ബോളിലേക്ക് തിരികെയെത്തുന്നത്.

33 കാരന് വേണ്ടി ഡോർട്ട്മുണ്ട് 7 മില്യൺ യൂറോയും (5.9 മില്യൺ പൗണ്ട്) നൽകും.