ബാഴ്സലോണ ഫുൾ ബാക്ക് ഇനി എവർട്ടനിൽ. ബാഴ്സയുടെ ലെഫ്റ്റ് ബാക്ക് ലൂകാസ് ഡിഗ്നെയാണ് ക്യാമ്പ് നൂവിൽ നിന്ന് മേഴ്സി സൈഡിലേക്ക് ചുവട് മാറിയത്. ഏതാണ്ട് 24 മില്യൺ പൗണ്ടോളം നൽകിയാണ് മാർക്കോസ് സിൽവയുടെ ടീം താരത്തിന്റെ സേവനം ഉറപ്പാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.
25 വയസുകാരനായ താരം ഫ്രാൻസ് ദേശീയ താരം കൂടിയാണ്. ഫ്രഞ്ച് ക്ലബ്ബ് ലില്ലേയുടെ അക്കാദമി വഴി വളർന്ന താരം 2013 മുതൽ 2016 വരെ പി എസ് ജി ക്കായി കളിച്ചിട്ടുണ്ട്. 2016 ലാണ് താരം ബാഴ്സയിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial