ഡിയേഗോ കോസ്റ്റ സ്പെയിനിലേക്ക് തിരികെയെത്തുന്നു

20220727 142719

സ്ട്രൈക്കർ ഡിയേഗോ കോസ്റ്റ ബ്രസീൽ വിട്ട് സ്പെയിനിലേക്ക് എത്തുന്നു. സ്പാനിഷ് ക്ലബായ റയോ വല്ലെകാനോ ആണ് ഡിയേഗോ കോസ്റ്റയെ സ്പെയിനിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് 2012ൽ കോസ്റ്റ ഒരു സീസണിൽ റയോ വല്ലെകാനോയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

ബ്രസീലിൽ ക്ലബായ അത്ലറ്റിക്കോ ഡൊ മെറീനോയിൽ ആണ് കോസ്റ്റ അവസാനം കളിച്ചത്ം ഇപ്പോൾ താരം ഫ്രീ ഏജന്റാണ്. ബ്രസീലിലേക്ക് പോകും മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിനായാണ് അവസാനം കോസ്റ്റ കളിച്ചത്.

മുമ്പ് മൂന്ന് സീസണിൽ ചെൽസിയിൽ ഉണ്ടായിരുന്ന കോസ്റ്റ ചെൽസിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിൽ രണ്ടു ഘട്ടങ്ങളിലായി കളിച്ച കോസ്റ്റ അവർക്ക് ഒപ്പം രണ്ട് ലീഗ് കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങളും നേടിയിട്ടുണ്ട്. സ്പെയിനായി അന്താരാഷ്ട്ര തലത്തിലും കോസ്റ്റ കളിച്ചിട്ടുണ്ട്.