അങ്കിത്‌‌ മുഖർജി ഈസ്റ്റ് ബംഗാളിൽ തുടരും

ഈസ്റ്റ് ബംഗാൾ അങ്കിത് മുഖർജിയെ വീണ്ടും സൈൻ ചെയ്തു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 6 മാസത്തെ കരാറിൽ അങ്കിത് ഈസ്റ്റ് ബംഗാളിൽ എത്തിയിരുന്നു. കരാർ അവസാനിച്ചതോടെ ക്ലബ് വിടുമെന്ന് കരുതിയ താരത്തെ വീണ്ടും ഒരു വർഷത്തെ കരാറിൽ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുക.

അങ്കിത് മുഖർജി കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങൾ ആണ് ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നു. 26കാരനായ താരം റൈറ്റ് ബാക്കാണ്. എ ടി കെ മോഹൻ ബഗാനൊപ്പം ആയിരുന്നു നേരത്തെ ഉണ്ടായിരുന്നത്. അവിടെ അവസരം ലഭിക്കാത്തതിനാൽ ആണ് അങ്കിത് ക്ലബ് വിട്ട് ഈസ്റ്റ് ബംഗാളിൽ എത്തിയത്.

ഈസ്റ്റ്‌ ബംഗാൾ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് അങ്കിത്. മുമ്പ് മൊഹമ്മദൻസ്, ആര്യൻ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.