സെർജിനോ ഡെസ്റ്റ് ഇനി ബാഴ്സലോണ താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ അങ്ങനെ ഒരു സൈനിങ് പൂർത്തിയാക്കുകയാണ്. അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിനെ ആണ് ബാഴ്സ സ്വന്തമാക്കുന്നത്. ജർമ്മൻ ചാമ്പ്യന്മാരായ ബയേണിനെ മറികടന്നാണ് കാറ്റലൻ ക്ലബ് ബാഴ്സലോണ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. താരവും അയാക്സും ബാഴ്സലോണയുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. 23 മില്യൺ ആകും അയാക്സിന് ലഭിക്കുക. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെക്കും.

ബയേണാണ് താരത്തിന് വലിയ ഓഫർ നൽകിയത് എങ്കിലും ഡെസ്റ്റിന് താല്പര്യം ബാഴ്സലോണ ആണ് എന്നത് കൊണ്ട് ആണ് താരം ബാഴ്സലോണയിൽ എത്തുന്നത്. 19കാരനായ താരം ഇന്ന് ബാഴ്സയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു.