ഡിപായ് ഇനി ബാഴ്സലോണയുടെ താരം, ഉടൻ ഔദ്യോഗിക പ്രഖ്യാപനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ക്യാപ്റ്റൻ ഡിപായിയെ ബാഴ്സലോണ സ്വന്തമാക്കുമെന്ന് ഉറപ്പായി. ബാഴ്സലോണയുടെ ഓഫർ ലിയോൺ സ്വീകരിച്ചതായി പ്രമുഖ ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം ഉടൻ തന്നെ ബാഴ്സലോണയിൽ എത്തും.ഡിപായും ബാഴ്സലോണയും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു.

സുവാരസിന്റെ പകരക്കാരനായാണ് ഡിപായ് ബാഴ്സലോണയിലേക്ക് എത്തുന്നത്. ഡിപായ് എത്തുന്നതിന് പിന്നാലെ സുവാരസ് ക്ലബ് വിടും.
25 മില്യൺ ആകും ബാഴ്സലോണ ലിയോണ് നൽകുക. ബാഴ്സലോണയുടെ പുതിയ പരിശീലകനായ കോമാന് കീഴിൽ മുമ്പ് ഡച്ച് ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഡിപായ്.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിലും വലിയ പങ്ക് തന്നെ ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.

യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 45ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്.