ബെയ്ലിനെ ലോണിൽ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

- Advertisement -

ജേഡൻ സാഞ്ചോയെ സൈൻ ചെയ്യാൻ കഴിയില്ല എന്ന് ഏതാണ്ട് ഉറപ്പായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ശ്രദ്ധ മറ്റു വിങ്ങേഴ്സിലേക്ക് മാറ്റിയിരിക്കുകയാണ്. ഗരെത് ബെയ്ല് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിൽ ഉള്ള പ്രധാനി. ബെയ്ലിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ബെയ്ലിന്റെ ഏജന്റും യുണൈറ്റഡിലേക്ക് പോകുന്നു എങ്കിൽ അത് ലോണിൽ മാത്രമായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

വെയിൽസ് താരം ഗരെത് ബെയ്ല് റയൽ മാഡ്രിഡിൽ അവസരം ഇല്ലാതെ നിൽക്കുകയാണ്. ക്ലബ് വിടാൻ ബെയ്ലിന് താല്പര്യം ഉണ്ട് എങ്കിലും റയൽ വലിയ തുകയാണ് താരത്തിനെ തേടി വരുന്ന ക്ലബുകളോട് ഒക്കെ ചോദിക്കുന്നുത്‌. റയലിന് വേണ്ടി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെയ്ല്. 2013ൽ ആയിരുന്നു ബെയ്ല് ടോട്ടൻഹാമിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് എത്തിയത്. 105 ഗോളുകളും 69 അസിസ്റ്റും ബെയ്ല് റയലിനായി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളുകൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. റയലിനൊപ്പം 14 കിരീടങ്ങളും ബെയ്ല് നേടിയിട്ടുണ്ട്. ഇതിൽ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും ഉൾപ്പെടുന്നു. ബെയ്ലിന് മാഞ്ചസ്റ്ററിൽ താൽക്കാലിക പരിഹാരമായി മാത്രമെ ഒലെയും കാണുന്നുള്ളൂ.

Advertisement