ഔദ്യോഗിക പ്രഖ്യാപനം എത്തി, ഡെംബലെ ഇനി പി എസ് ജിയിൽ

Newsroom

ബാഴ്സലോണയുടെ താരമായിരുന്ന ഡെംബലെ ഇനി പി എസ് ജിക്ക് ഒപ്പം. ഫ്രഞ്ച് താരത്തെ പി എസ് ജി സൈൻ ചെയ്തതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 50 മില്യണോളം ആണ് പി എസ് ജി ഡെംബലെക്ക് വേണ്ടി ചിലവഴിച്ചത്‌. 5 വർഷത്തെ കരാർ ഡെംബലെ പി എസ് ജിയിൽ ഒപ്പുവെച്ചു‌. സാവി താരത്തെ നിലനിർത്താൻ ശ്രമിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായില്ല.

ബാഴ്സലോണ 23 08 03 22 14 58 464

26കാരനായ താരം 2016 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. പരിക്ക് കാരണം പലപ്പോഴും പുറത്തായിരുന്നു എങ്കിലും അവസാന സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത് നല്ല പ്രകടനം താരം കാഴ്ചവെച്ചു. മുമ്പ് ഡോർട്മുണ്ടിനായും ഡെംബലെ കളിച്ചിട്ടുണ്ട്.

റെന്നെയിലൂടെ വളർന്നു വന്ന ഡെംബലെ ആറ് വർഷത്തോളം ഫ്രഞ്ച് ക്ലബിൽ ചിലവഴിച്ചിട്ടുണ്ട്. ഫ്രാൻസിനായി 37 മത്സരങ്ങളും ഡെംബലെ കളിച്ചിട്ടുണ്ട്. പി എസ് ജിയിൽ ചേർന്നതിൽ സന്തോഷം ഉണ്ട് എന്നും ക്ലബിനെ സ്നേഹിക്കുന്നവർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങൾ നേടാൻ തനിക്ക് സഹായിക്കാൻ ആകുമെന്ന് വിശ്വാസം ഉണ്ടെന്നും ഡെംബലെ പറഞ്ഞു.