ഡെക്ലൻ റൈസ് ഈ സീസണോടെ വെസ്റ്റ് ഹാം വിടും എന്ന് ഏതാണ്ട് ഉറപ്പാവുകയാണ്. ഇന്നലെ വെസ്റ്റ് ഹാമിനെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ഡക്ലൻ റൈസ് തന്റെ അവസാനം മത്സരം വെസ്റ്റ് ഹാമിനായി കളിച്ചു കഴിഞ്ഞു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ ഏതു ക്ലബിലേക്ക് ആകും റൈസ് പോവുക എന്നത് വ്യക്തമല്ല. റൈസിനു വേണ്ടി ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് രംഗത്ത് ഉള്ളത്. റൈസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും യുണൈറ്റഡ് ഇതുവരെ താരവുമായി ചർച്ച നടത്തിയിട്ടില്ല.
ആഴ്സണൽ എന്നാൽ അവരുടെ ആദ്യ ഓഫർ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. 92 മില്യൺ പൗണ്ടിന്റെ ഓഫർ ആകും ആഴ്സണൽ സമർപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു റെക്കോർഡ് ട്രാൻസ്ഫർ തുകയായി ഇതു മാറും. വെസ്റ്റ് ഹാം റൈസിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കില്ല. മറ്റ് ഓഫറുകളും പരിഗണിച്ച ശേഷമാകും റൈസിനെ ആർക്കു വിൽക്കണം എന്ന് വെസ്റ്റ് ഹാം തീരുമാനിക്കുക.
23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.