മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ്. ഡി ഹിയക്ക് ആയി സൗദി അറേബ്യയിൽ നിന്ന് രണ്ട് വലിയ ഓഫറുകൾ വന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഡി ഹിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. ഏതൊക്കെ ക്ലബുകളാണ് ഡി ഹിയക്ക് ആയി ഓഫറുകൾ സമർപ്പിച്ചത് എന്ന് വ്യക്തമല്ല. യൂറോപ്പിൽ തുടരാൻ ഡി ഹിയ ആഗ്രഹിക്കുന്നുണ്ട് എങ്കിലും സൗദി ക്ലബുകൾ ഓഫർ ചെയ്യുന്ന വേതനം താരത്തിന്റെ മനസ്സു മാറ്റിയേക്കാം.
ഡി ഹിയക്ക് ആയി യൂറോപ്പിൽ നിന്ന് രംഗത്ത് ഉള്ള ക്ലബ് ബയേൺ മ്യൂണിക്കാണ്. ബയേൺ നേരത്തെ ബ്രെന്റ്ഫോർഡ് കീപ്പർ റയയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അവർ ഡി ഹിയയിലേക്ക് ശ്രദ്ധ മാറ്റിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാലം കളിച്ച ഡി ഹിയക്ക് യോജിച്ച ക്ലബാകും ബയേൺ. എന്നാൽ നൂയർ പരിക്ക് മാറി എത്തിയാൽ ഡി ഹിയക്ക് ആദ്യ ഇലവനിൽ തുടരാൻ ആയേക്കില്ല.
തന്റെ ഭാവിയെ കുറിച്ച് ഡി ഹിയ അടുത്ത രണ്ടു ദിവസങ്ങൾക്ക് അകം തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.