ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രന്റ്ഫോർഡിൽ നിന്നു സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. നിലവിൽ 3 മില്യൺ പൗണ്ട് നൽകി ലോണിൽ ടീമിൽ എത്തിക്കുന്ന താരത്തെ അടുത്ത സീസണിൽ ആഴ്‌സണലിന് 27 മില്യൺ നൽകി സ്വന്തമാക്കാൻ സാധിക്കും. താരത്തിന്റെ വരവ് ആഴ്‌സണൽ ഒന്നാം നമ്പർ ഗോൾ കീപ്പർ പോരാട്ടം ഇനി കടുപ്പിക്കും. നിലവിൽ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ആരോൺ റാംസ്ഡേൽ റയയിൽ നിന്നു വലിയ വെല്ലുവിളി ആവും നേരിടുക. മുമ്പ് പലപ്പോഴും ആഴ്‌സണൽ റയക്ക് ആയി ശ്രമിച്ചിരുന്നു.
2019 ൽ ബ്ലാക്ബേണിൽ നിന്നു 2.7 മില്യൺ പൗണ്ടിനു ബ്രന്റ്ഫോർഡിൽ എത്തിയ റയ കഴിഞ്ഞ 2 സീസണുകളിൽ പ്രീമിയർ ലീഗിലെ തന്നെ മികച്ച ഗോൾ കീപ്പർ പ്രകടനം ആണ് റയ നടത്തിയത്. കാലു കൊണ്ടു കളിക്കാനുള്ള താരത്തിന്റെ മികവും പ്രസിദ്ധമാണ്. സ്‌പെയിനിന് ആയി 2 മത്സരങ്ങൾ കളിച്ച താരം ഈ വർഷം യുഫേഫ കോൺഫറൻസ് ലീഗ് നേടിയ ടീമിലും അംഗം ആയിരുന്നു. റയയുടെ മെന്റർ ആയ മുൻ ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ കോച്ചും ഇപ്പോഴത്തെ ആഴ്‌സണൽ ഗോൾ കീപ്പർ കോച്ചും ആയ ഇനാകി കാനയുടെ സാന്നിധ്യം ഈ ട്രാൻസ്ഫറിൽ നിർണായകമായി. റയ ഇതിനകം തന്നെ ആഴ്‌സണലിന് ഒപ്പം പരിശീലനം തുടങ്ങി.