ഡാർവിൻ നൂനസ് ലിവർപൂളിൽ 6 വർഷത്തെ കരാർ ഒപ്പുവെക്കും, നാളെ ഇംഗ്ലണ്ടിൽ എത്തും

Img 20220611 125230

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിന്റെ ട്രാൻസ്ഫർ ലിവർപൂൾ നാളെ പൂർത്തിയാക്കും. നൂനസ് ഇന്ന് സ്പെയിനിൽ ആണുള്ളത്. നാളെ താരം ഇംഗ്ലണ്ടിലേക്ക് പോകും. അവിടെ വെച്ച് ലിവർപൂളുമായി കരാർ ഒപ്പുവെക്കുകയും മെഡിക്കൽ പൂർത്തിയാക്കുകയും ചെയ്യും. ലിവർപൂളുമായുള്ള കരാർ പൂർത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്നലെ നൂനസിന് ഉറുഗ്വേ അവരുടെ മത്സരത്തിൽ നിന്ന് ഒഴിവാക്കി കൊടുത്തിരുന്നു.
Picsart 22 06 11 19 27 24 361
നൂനസ് ലിവർപൂളിൽ 6 വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. നാളെ തന്നെ ലിവർപൂൾ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.

250000 യൂറോ ആഴ്ചയിൽ എന്ന വേതനം ആണ് നൂനസിന് ലിവർപൂൾ നൽകും. അഞ്ചു വർഷത്തെ കരാറും നൽകും. 80 മില്യണുൻ ഒപ്പം 20 മില്യണോളം ആഡ് ഓൺ ആയും ലിവർപൂൾ ബെൻഫികയ്ക്ക് നൽകും.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.

Previous articleഇരട്ട ശതകം നഷ്ടമായത് അലട്ടുന്ന കാര്യമില്ല – ഡാരിൽ മിച്ചൽ
Next articleആഴ്സണലിന്റെ ഗുവന്ദോസിയെ 11 മില്യൺ നൽകി മാഴ്സെ സ്വന്തമാക്കി