ആഴ്സണലിന്റെ ഗുവന്ദോസിയെ 11 മില്യൺ നൽകി മാഴ്സെ സ്വന്തമാക്കി

മധ്യനിര താരം ഗുവന്ദോസിയെ ഫ്രഞ്ച് ക്ലബായ മാഴ്സെ സ്ഥിര കരാറിൽ സ്വന്തമാക്കി. ആഴ്സണലിന്റെ താരമായിരുന്ന ഗുവന്ദോസി ലോണിൽ ആയിരുന്നു മാഴ്സെയിൽ കളിച്ചിരുന്നത്. ക്ലബിനായി 38 മത്സരങ്ങൾ കളിച്ചതോടെ സ്ഥിര കരാറിൽ താരത്തെ വാങ്ങാൻ മാഴ്സെ തീരുമാനിച്ചിരുന്നു. താരം ഫ്രഞ്ച് ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

11 മില്യൺ ആഴ്സണലിന് ലഭിക്കും. മുമ്പ് ലോണിൽ ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ഗുന്ദോസി കളിച്ചിരുന്നു. 2018ൽ ആയിരുന്നു ഗുന്ദോസി ആഴ്സണലിൽ എത്തിയത്. ഉനായ് എമിറെക്ക് കീഴിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിന് പക്ഷെ അർട്ടേട്ടയുടെ കീഴിൽ അവസരം കിട്ടിയില്ല. പി എസ് ജിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.