ഡാനി ഓൽമോ ബാഴ്‌സലോണയിലേക്ക് തന്നെ, ലൈപ്സിഗും ആയി ധാരണയിൽ എത്തി

Wasim Akram

ഡാനി ഓൽമോ ബാഴ്‌സലോണയിലേക്ക് തന്നെ, താരത്തെ കൈമാറുന്ന കാര്യത്തിൽ ആർ.ബി ലൈപ്സിഗും ബാഴ്‌സലോണ ധാരണയിൽ എത്തി. നേരത്തെ തന്നെ തങ്ങളുടെ മുൻ അക്കാദമി താരമായ ഓൽമയും ആയി ബാഴ്‌സലോണ 6 വർഷത്തെ കരാർ ധാരണയിൽ എത്തിയിരുന്നു.

ബാഴ്‌സലോണ

ജർമ്മനിയിൽ വെച്ചു ബാഴ്‌സലോണ ഡയറക്ടർ ഡെക്കോ ലൈപ്സിഗും ആയി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ആണ് നീക്കത്തിന് ജർമ്മൻ ക്ലബ് സമ്മതിച്ചത്. നിലവിൽ 55 മില്യൺ യൂറോക്ക് ഒപ്പം 7 മില്യൺ യൂറോ ആഡ് ഓൺ തുകക്ക് താരത്തെ കൈമാറാൻ ആണ് ലൈപ്സിഗ് സമ്മതിച്ചത്. നേരത്തെ നിക്കോ വില്യംസിനെ ടീമിൽ എത്തിക്കാൻ ആവാത്ത ബാഴ്‌സക്ക് ഓൽമയെ ടീമിൽ എത്തിക്കാൻ ആവുന്നത് ആശ്വാസമാണ്.