നെയ്മറിന് മുൻപേ ഡാനി ആൽവസ് പി എസ് ജി വിട്ടു

Sports Correspondent

പി എസ് ജി യുടെ ബ്രസീലിയൻ ഫുൾബാക്ക് ഡാനി ആൽവസ് പി എസ് ജി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ക്ലബ്ബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. പക്ഷെ തന്റെ പുതിയ ക്ലബ്ബ് ഏതാകുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. 36 വയസുകാരനായ ആൽവസ് 2017 ലാണ് പാരീസിൽ എത്തുന്നത്.

യൂറോപ്പിലെ ഏറ്റവും മികച്ച ഫുൾബാക്ക് എന്ന പ്രശസ്തി ഏറെ കാലം സ്വന്തമാക്കിയ താരമാണ് ആൽവസ്. 2017 ൽ യുവന്റെസിൽ നിന്നാണ് ആൽവസ് പാരീസിൽ എത്തുന്നത്. അതിന് മുൻപേ 8 വർഷം ബാഴ്സലോണയിലായിരുന്നു ആൽവസ്. 6 വർഷം സെവിയ്യക്ക് വേണ്ടിയും കളിച്ചു.

ല ലീഗ, സീരി എ, ലീഗ് 1, ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങളും സ്വന്തമാക്കി. സ്‌പെയിൻ,ഇറ്റലി, ഫ്രാൻസ് എന്നീ ലീഗുകളിൽ കിരീടം നേടിയ താരം പ്രീമിയർ ലീഗ് കളിക്കാൻ ക്ലബ്ബിനെ തേടുമോ എന്നതാണ് ആരാധകർ ഉറ്റ് നോക്കുന്നത്.