സൈൻ ചെയ്ത് രണ്ടാം ദിവസം ഡിഫൻഡറെ ലോണിൽ അയച്ച് ബാഴ്സ

- Advertisement -

രണ്ട് ദിവസം മുൻപ് മാത്രം സൈൻ ചെയ്ത ഡിഫൻഡർ മാർക് കുകുറെല്ലയെ ലോണിൽ പറഞ്ഞയച് ബാഴ്സലോണ. ഗെറ്റാഫായിലേക്കാണ് താരത്തെ ബാഴ്സ ലോണിൽ നൽകിയിരിക്കുന്നത്. ഐബാറിൽ നിന്ന് 4 മില്യൺ യൂറോ നൽകിയാണ് ബാഴ്സ താരത്തെ രണ്ട് ദിവസം മുൻപ് ടീമിൽ എത്തിച്ചത്.

ബാഴ്സ താരമായിരുന്ന കുകുറെല്ല കഴിഞ്ഞ സീസണിൽ ഐബാറിൽ ലോണിൽ കളിച്ചതോടെയാണ് ശ്രദ്ധികപെടുന്നത്. ഇതോടെ വെറും 2 മില്യൺ യൂറോക്ക് താരത്തെ സൈൻ ചെയ്യാനുള്ള ഓപ്‌ഷൻ ഐബാർ ഉപയോഗിച്ചു. പക്ഷെ 4 മില്യൺ നൽകി ബാഴ്സ ബൈ ബാക്ക് ഓപ്‌ഷൻ ഉപയോഗിച്ച് തിരികെ സ്വന്തമാകുകയായിരുന്നു.

ഫുൾ ബാക്ക് ആയും വിങ്ങർ ആയും കളിക്കാൻ സാധിക്കുന്ന കുകുറെല്ലയെ സ്വന്തമാക്കാൻ സെവിയ്യ, റയൽ ബെറ്റിസ് ടീമുകളും രംഗത്ത് വന്നിരുന്നു.

Advertisement