കുചോ ഹെർണാണ്ടസ് അവസാനം വാറ്റ്ഫോർഡ് വിട്ടു

അവസാന അഞ്ച് സീസണുകളിൽ ആയി വാറ്റ്ഫോർഡിൽ ഉണ്ടായിരുന്ന കുചോ ഹെർണാണ്ടസ് ക്ലബ് വിട്ടു. അഞ്ചു സീസണായി വാറ്റ്ഫോർഡിൽ ഉണ്ടെങ്കിലും പലപ്പോഴും താരം ലോണിൽ പുറത്തായിരുന്നു. കൊളംബിയൻ ഇന്റർനാഷണൽ ഫോർവേഡ് ആയ കുച്ചോ ഹെർണാണ്ടസിനെ കൊളംബസ് ക്രൂ ആണ് സൈൻ ചെയ്തത്. 23-കാരനായ താരം 11 മില്യൺ യൂറോക്ക് ആണ് അമേരിക്കയിലേക്ക് എത്തുന്നത്.

MLS ചരിത്രത്തിലെ ഏഴാമത്തെ ഏറ്റവും വലിയ സൈനിംഗാണ് ഹെർണാണ്ടസ്. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ആഴ്‌സനൽ, വലൻസിയ എന്നിവയ്‌ക്കെതിരെ ഒക്കെ മുമ്പ് സ്‌കോർ ചെയ്‌ത താരമാണ് കുച്ചോ. പ്രീമിയർ ലീഗിലും ലാലിഗയിലും നിരവധി മത്സരങ്ങൾ താരം കളിച്ചു. കൊളംബിയക്കായി 2 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്.