കൊളംബിയൻ താരം കാർലോസ് സാഞ്ചേസ് വെസ്റ്റ് ഹാമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊളംബിയൻ മിഡ്ഫീൽഡർ കാർലോസ് സാഞ്ചേസ് ഇനി വെസ്റ്റ് ഹാമിൽ കളിക്കും. പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ഫിയൊറെന്റിനയിൽ നിന്നാണ് സാഞ്ചേസിനെ വെസ്റ്റ് ഹാം റാഞ്ചിയത്. വെസ്റ്റ് ഹാമിന്റെ ഈ വിൻഡോയിലെ ഒമ്പതാം സൈനിംഗാണിത്. കൊളംബിയക്കായി ലോകകപ്പിൽ മിഡ്ഫീൽഡിൽ കളിച്ച താരമാണ്.

മുമ്പ് ഇംഗ്ലണ്ടിൽ ആസ്റ്റൺ വില്ലയ്ക്കായും സാഞ്ചേസ് കളിച്ചിട്ടുണ്ട്. ഫിയൊറന്റീനയിൽ നിന്ന് ലോണടിസ്ഥാനത്തിൽ സ്പെയിനിൽ എസ്പാനിയോളിനായിരുന്നു അവസാന സീസൺ സാഞ്ചേസ് കളിച്ചത്. കൊളംബിയൻ ദേശീയ ടീമിനായി ഇതുവരെ 88 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial