കോളിൻ ഡാഗ്ബക്ക് പിഎസ്ജിയിൽ പുതിയ കരാർ

Nihal Basheer

ഫ്രഞ്ച് താരം കോളിൻ ഡാഗ്ബയുമായി പിഎസ്ജി പുതിയ കരാർ ഒപ്പിട്ടു. നിലവിലെ കരാർ 2024ൽ അവസാനിക്കാൻ ഇരിക്കെയാണ് ഒരു വർഷത്തേക്ക് കൂടി താരത്തിന്റെ സേവനം നീട്ടിക്കൊണ്ട് പിഎസ്ജി പുതിയ കരാറിൽ ഏർപ്പെട്ടത്.കരാറിൽ എത്തിയതിന് പിറകെ താരത്തെ ഫ്രഞ്ച് ടീം തന്നെയായ സ്ട്രാബെർഗിലേക്ക് ലോണിൽ കൈമാറാനും പിഎസ്ജി തീരുമാനിച്ചു. ഒരു വർഷത്തേക്കാവും താരം സ്ട്രാബെർഗിൽ എത്തുക.

2018മുതൽ പിഎസ്ജി ടീമിന്റെ ഭാഗമാണ് ഡാഗ്ബ. എഴുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. 2020-21 സീസണിൽ ഇരുപതിൽ അധികം ലീഗ് മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയെങ്കിലും അവസാന സീസണിൽ അഷറഫ് ഹാകീമിയുടെ വരവ് റൈറ്റ് ബാക്ക് സ്ഥാനത്ത് താരത്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിച്ചു. ആകെ മൂന്ന് ലീഗ് മത്സരങ്ങളിൽ മാത്രമാണ് സീസണിൽ ടീമിനായി ഇറങ്ങാൻ കഴിഞ്ഞത്. ലോണിൽ പോകാൻ തീരുമാനിച്ച ഇരുപത്തിമൂന്ന്കാരൻ ലക്ഷ്യം വെക്കുന്നതും കൂടുതൽ അവസരങ്ങൾ ആണ്.