ലിവർപൂൾ ഫുൾബാക്ക് നഥാനിയൽ ക്ളൈൻ ഈ സീസൺ അവസാനം വരെ ലോണിൽ ബോൺമൗത്തിനായി കളിക്കും. 102 തവണ ലിവർപൂൾ ജേഴ്സി അണിഞ്ഞ താരം ക്ളോപ്പിന്റെ ടീമിൽ അവസരം കുറഞ്ഞതോടെയാണ് ലോണിൽ പോകാൻ തീരുമാനിച്ചത്.
അവസാന 2 സീസണുകളിൽ ക്ലബ്ബിനായി കേവലം 9 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. പരിക്കും അലക്‌സാണ്ടർ അർണോൾഡ്, ജോ ഗോമസ് എന്നിവരുടെ മികച്ച ഫോമുമാണ് താരത്തിന് അവസരങ്ങൾ കുറച്ചത്. 2015 ൽ സൗത്താംപ്ടണിൽ നിന്നാണ് താരം ആൻഫീൽഡിൽ എത്തിയത്. 12 തവണ ഇംഗ്ലണ്ട് ദേശീയ കുപ്പായം അണിഞ്ഞ താരമാണ് ക്ളൈൻ.