ഒരു യുവ അർജന്റീനൻ താരത്തെ കൂടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

Newsroom

റിവർ പ്ലേറ്റിൽ നിന്ന് യുവ അർജന്റീനൻ മിഡ്ഫീൽഡർ ക്ലോഡിയോ എച്ചെവേരിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. സിറ്റി താരത്തെ സൈൻ ചെയ്തു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 6 വർഷത്തെ കരാറിൽ ആകും താരം മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. 17 കാരനായ മിഡ്ഫീൽഡർക്കായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. ബാഴ്സലോണയെ മറികടന്നാണ് സിറ്റി ഇപ്പോൾ എച്ചെവേരിയെ ടീമിൽ എത്തിക്കുന്നത്.

അർജന്റീന സിറ്റി 24 01 01 00 26 07 507

ഈ സീസണിന്റെ അവസാനം വരെ എച്ചെവേരി റിവർ പ്ലേറ്റിലേക്ക് തിരികെ ലോണിൽ പോകും. ഹൂലിയൻ അൽവാരസിനെയും മാൻ സിറ്റി റിവർ പ്ലേറ്റിൽ നിന്നായിരുന്നു സൈൻ ചെയ്തത്‌. 2024 ഡിസംബറിൽ കാലഹരണപ്പെടാൻ പോകുന്ന കരാർ പുതുക്കില്ല എന്ന് താരം ക്ലബിനെ അറിയിച്ചതോടെയാണ് റിവർ പ്ലേറ്റ് താരത്തെ വിൽക്കാൻ നിർബന്ധിതരായത്‌.