ഇന്ത്യൻ താരം ഗ്രേസ് ഇനി ഗോകുലം ജേഴ്സിയിൽ

Img 20210827 Wa0022

കോഴിക്കോട്, ഓഗസ്റ്റ് 27: ഗോകുലം കേരള എഫ് സി ഇന്ത്യൻ ടീം അംഗമായ ഡാങ്മെയ് ഗ്രേസുമായി കരാറിൽ എത്തി.

രാജ്യത്തിനു വേണ്ടി 37 കളികളിലും നിന്നും 14 ഗോളുകൾ ഗ്രേസ് നേടിയിട്ടുണ്ട്. 25 വയസ്സുള്ള ഗ്രേസ് മണിപ്പൂർ സ്വദേശിയാണ്.

ഗോൾ നേടുവാനും, അസ്സിസ്റ് നൽകുവാനും കഴിയുന്ന കളിക്കാരിയാണ് ഗ്രേസ്. മണിപ്പൂർ ക്ലബായ ക്രിസ്‌പായിൽ നിന്നാണ് ഗ്രേസ് ഗോകുലത്തിൽ ചേരുന്നത്.

“എ എഫ് സി കപ്പ്, ഇന്ത്യൻ വിമൻസ് ലീഗ് എന്നിവ ജയിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്‌ഷ്യം. ക്ലബ് മാനേജ്‌മെന്റുമായി സംസാരിച്ചപ്പോൾ മനസിലായത് എ എഫ് സി കപ്പ് ജയിക്കുവാൻ ഉള്ള കളിക്കാരെയാണ് സൈൻ ചെയുന്നത് എന്ന്,” ഗ്രേസ് പറഞ്ഞു.

“ഗ്രേസിനെ പോലെയുളള കളിക്കാർ ഉള്ളത് എ എഫ് സി പോലെയുള്ള ടൂർണമെന്റിൽ ഞങ്ങളുടെ വിജയസാധ്യത കൂട്ടും. ഗ്രേസിനു എല്ലാ വിധ ആശംസകളും അടുത്ത സീസണിന് നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Previous articleകേരള യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേറ്റേഴ്സിന് സമനില
Next articleറൊണാൾഡോ സിറ്റിയിലേക്കില്ല, സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി