ചൈന വിട്ട് റോമയിലേക്ക് തന്നെ തിരികെ വരണം എന്ന് എൽ ഷരാവി

ഇറ്റാലിയൻ താരം എൽ ഷരാവി ചൈനീസ് സൂപ്പർ ലീഗ് വിടും എന്ന് അറിയിച്ചു. ഇപ്പോൾ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിലാണ് ഷരാവി കളിക്കുന്നത്. റോമയുടെ‌ ഫോർവേഡായിരുന്ന താരം ഇറ്റലിയിൽ നിന്ന് തന്നെ ഓഫറുകൾ ഉണ്ടായിട്ടും അതൊക്കെ നിരസിച്ചായിരുന്നു ഒരു സീസൺ മുമ്പ് ചൈനയിലേക്ക് പോയത്. എന്നാൽ ഇറ്റാലിയൻ ദേശീയ ടീമിലേക്ക് എത്തേണ്ടതുള്ളത് കൊണ്ട് ആണ് തിരിച്ചുവരാൻ ശ്രമിക്കുന്നത് എന്ന് എൽ ഷരാവി പറഞ്ഞു.

കൊറോണ വരുന്നതിന് മുമ്പ് ഇതു സംബന്ധിച്ച് തന്റെ ക്ലബിനോടും റോമയോടും ചർച്ചകൾ നടത്തിയിരുന്നതായും ഷരാവി പറഞ്ഞു. എൽ ഷരാവി ഇപ്പോൾ വർഷത്തിൽ 16 മില്യണോള സമ്പാദിക്കുന്ന കരാറിലാണ് ചൈനയിൽ കളിക്കുന്നത്. മുമ്പ് എ സി മിലാനിലും, ഫ്രഞ്ച് ക്ലബായ മൊണോക്കോയിലും കളിച്ചിട്ടുള്ള താരമാണ് ഷരാവി