യുവന്റസ് ക്ലബിൽ ഫെഡറിക്കോ കിയേസയ്ക്ക് ഭാവി ഇല്ല എന്ന് വ്യക്തമാക്കി യുവന്റസ് പുതിയ പരിശീലകൻ തിയാഗോ മോട. കിയേസ, ടിയാഗോ ഡിയാലോ, ഹാൻസ് നിക്കോലുസി കാവിഗ്ലിയ എന്നിവരെ വിൽക്കാൻ യുവൻ്റസ് തീരുമാനിച്ചിട്ടുണ്ട് എന്ന് മോട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ബ്രെസ്റ്റുമായി നടന്ന സൗഹൃദ മത്സരത്തിൽ ഈ മൂവരും ടീമിൽ ഉണ്ടായിരുന്നില്ല.
ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് ഇവരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിശീലകൻ നിലപാട് വ്യക്തമാക്കി.
“ഞങ്ങൾ ഈ താരങ്ങളുമായി നേരത്തെ തന്നെ ഈ കാര്യങ്ങളിൽ വളരെ വ്യക്തത പുലർത്തിയിട്ടുണ്ട്. അവർ കഴിവുള്ളവരാണ്, എന്നാൽ അവർക്ക് കൂടുതൽ കളിക്കാനുള്ള സമയം കിട്ടുന്ന മറ്റ് ഓപ്ഷനുകൾ കണ്ടെത്തണം.” അദ്ദേഹം പറഞ്ഞു.
2025 ജൂണിൽ കാലാവധി തീരുന്ന ഒരു കരാറിലാണ് കിയേസ ഉള്ളത്. അതുകൊണ്ട് തന്നെ ഈ സീസണിൽ യുവന്റസ് താരത്തെ വിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്ടപ്പെടും. യുവന്റസ് 20 മില്യണായി ട്രാൻസ്ഫർ തുക കുറച്ചിട്ടും ഇതുകരെ ഒരു ക്ലബും കിയേസക്ക് ആയി രംഗത്ത് വന്നിട്ടില്ല.