സ്പെയിൻ വിട്ട് ചിചാരിറ്റോ എംഎൽഎസ് ടീമായ എൽ എ ഗാലക്സിയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലീഗ് വിട്ട് മെക്സിക്കൻ സൂപ്പർ താരം ചിചാരിറ്റോ എംഎൽ എസ്സിലേക്ക്. സ്പാനിഷ് ടീമായ സെവിയ്യയുടെ താരമായിരുന്നു ഹാവിയർ ഹെർണാണ്ടസ് എന്ന ചിചാരിറ്റോ തന്നെയാണ് തന്റെ മേജർ ലീഗ് സോക്കർ നീക്കം ശരിവെച്ചത്. എൽ എ ടൈംസിനോടാണ് ചിചാരിറ്റോ ട്രാൻസ്ഫർ നീക്കം വെളിപ്പെടുത്തിയത്. ചിചാരിറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങി മേജർ ലീഗ് സോക്കർ ക്ലബ്ബായ എൽ എ ഗാലക്സി‌ ശ്രമം നടത്തുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. 10 മില്ല്യൺ യൂറോയോളം നൽകിയാണ് എൽ എ ഗാലക്സി താരത്തെ സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിൽ നിന്നും കഴിഞ്ഞ സെപ്റ്റംബറിലാണ് ചിച സെവിയ്യയിൽ എത്തിയത്. മെസ്കിക്കൻ ദേശീയ ടീമിൽ അംഗമായിരുന്ന ചിചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസ് ഈ സീസണിൽ നിറം മങ്ങിയിരുന്നു. തുടർച്ചയായി പ്ലേയിംഗ് ടൈം കിട്ടാത്തതാണ് ചിചാരിറ്റോ സ്പാനിഷ് ടീം വിടാനുള്ള പ്രധാന കാരണം. മുൻ റയൽ മാഡ്രിഡ്, യുണൈറ്റഡ് താരമായ ചിചാരിറ്റോയിലൂടെ മിലാനിലേക്ക് പോയ സൂപ്പർ താരം സ്ലാത്തൻ ഇബ്രഹിമോവിചിന്റെ അഭാവം നികത്താനാണ് എൽ എ ഗാലക്സിയുടെ ശ്രമം. മൂന്ന് ലോകകപ്പ് സ്ക്വാഡുകളിൽ മെക്സിക്കോക്ക് വേണ്ടി ഇറങ്ങിയ ചിചാരിറ്റോ 109 മത്സരങ്ങളിൽ നിന്നായി 52 ഗോളുകൾ നേടിയിട്ടുണ്ട്.