ചെൽസിയെ മറികടന്ന് ജൂൾസ് കുണ്ടെയെ ബാഴ്‌സ സ്വന്തമാക്കുമോ?

പ്രതിരോധം ശക്തമാക്കാൻ ബാഴ്‌സ കോച്ച് സാവി കൊണ്ടു വരാൻ അതിയായി ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് സെവിയ്യ പ്രതിരോധ താരം ജൂൾസ് കുണ്ടേ.നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ.എങ്കിലും തങ്ങളുടെ സാമ്പത്തിക ശേഷി വെച്ചു താരത്തെ കൊണ്ടു വരാൻ ആകുമോ എന്ന സംശയത്തിലായിരുന്നു ബാഴ്‌സ.
എന്നാലിപ്പോൾ കുണ്ടെയുടെ ആഗ്രഹവും ലാലീഗയിൽ തന്നെ തുടർന്ന് സാവിക്ക് കീഴിൽ ബാഴ്‌സയിൽ കളിക്കുക എന്നതാണെന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. താരം ഇത് സെവിയ്യ മാനേജ്മെന്റിനെ അറിയിച്ചതായാണ് വിവരം.

ചെൽസി അടക്കം വൻ തുകയുമായി ഈ ഫ്രഞ്ച് താരത്തിന് പിറകെയുണ്ട്. റൂഡിഗറേയും ക്രിസ്റ്റൻസനെയും നഷ്ടപ്പെട്ട ചെൽസിയുടേയും പ്രഥമ പരിഗണന ജൂൾസ് കുണ്ടെയെ ടീമിൽ എത്തിക്കാൻ ആണ്. ചെൽസിയുടെ ഓഫർ സെവിയ്യയും താരവും അംഗീകരിച്ചേക്കും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചത്.
Img 20220614 132046
70 മില്യൺ അടുത്ത് വിലയിൽ സെവിയ്യ കുണ്ടേയെ വിട്ട് കൊടുക്കാൻ തയ്യാറാകും എന്നാണ് ബാഴ്‌സലോണ കരുതുന്നത്. ഡെസ്റ്റ്, ട്രിങ്കാവോ, ലോങ്ലെ തുടങ്ങിയ താരങ്ങളെയും കൈമാറ്റത്തിൽ ഭാഗമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. സെർജിന്യോ ഡെസ്റ്റ് സെവിയ്യക്കും താല്പര്യമുള്ള താരമാണ്.
ഇപ്പൊൾ ഫ്രഞ്ച് താരം കൂടി തന്നെ ഇഷ്ടം ക്ലബ്ബിനെ അറിയിച്ചതോടെ കൈമാറ്റം നടന്നേക്കും എന്ന പ്രതീക്ഷയിൽ ആണ് മാനേജ്‌മെന്റും. സമ്പത്തിക ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ഈ വാരം അനുമതി ആവുന്നതോടെ കൈമാറ്റ തുക പ്രശ്‌നം ആവില്ലെന്ന് മാനേജ്‌മെന്റ് കരുതുന്നു.

തങ്ങൾ നോട്ടമിട്ട താരത്തിന് വേണ്ടി ചെൽസി പുതിയ ഓഫറുമായി വരാനും സാധ്യതയുണ്ട്.