ചെൽസിയുടെ ഗോൾകീപ്പർ ജമാൽ ലീഡ്സിൽ

- Advertisement -

ചെൽസിയുടെ യുവ ഗോൾ കീപ്പർ ജമാൽ ഇനി ലീഡ്സിന്റെ വല കാക്കും. ഒരു വർഷത്തേക്ക് വായ്പാടിസ്ഥാനത്തിലാണ് ജമാൽ ബ്ലാക്ക്മാൻ ലീഡ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ചാമ്പ്യൻഷിപ്പിൽ ലോണിൽ എത്തിയ ജമാൽ ഷെൽഫീൽഡ് യുണൈറ്റഡിന്റെ വല കാത്തിരുന്നു ഷെഫീൽഡിനായി 33 മത്സരങ്ങൾ കളിച്ച താരം 9 ക്ലീൻ ഷീറ്റും സ്വന്തമാക്കിയിരുന്നു.

24കാരനായ ജമാൽ മുമ്പ് വെയ്കോമൊ വാണ്ടറേഴ്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2012 ചെൽസിക്കൊപ്പം യൂത്ത് എഫ് എ കപ്പ് നേടിയ താരമാണ്. അണ്ടർ 16, അണ്ടർ 19 ടീമുകൾക്കായി ഇംഗ്ലണ്ടിനു വേണ്ടിയും ജമാൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement