ഐ എഫ് എ ഷീൽഡ്; എക്സ്ട്രാ ടൈമിൽ ടാറ്റയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ ഫൈനലിൽ

- Advertisement -

122ആമത് ഐ എഫ് എ ഷീൽഡിന്റെ ഫൈനലിലേക്ക് ഈസ്റ്റ് ബംഗാൾ കടന്നു. ഇന്ന് നടന്ന ആവേശ സെമിയിൽ ടാറ്റ ഫുട്ബോൾ അക്കാദമിയെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ ഫൈനലിലേക്ക് കടന്നത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു മത്സരം. എന്നാ എക്സ്ട്രാ ടൈമിൽ ടാറ്റയ്ക്ക് കളി കൈവിട്ടു പോയി. എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ നേടിയ ഈസ്റ്റ് ബംഗാൽ 4-1ന് വിജയിച്ച് ഫൈനലിലേക്ക് മുന്നേറി.

ഈസ്റ്റ് ബംഗാളിനായി സുരഞ്ജിത് സിംഗ്, ഗുർമുക് സിംഗ്, ദീപ് സാഹ, പ്രൊഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്. ടാറ്റ അക്കാദമിക്കായി ഹൻഷ്ദാ ആണ് സ്കോർ ചെയ്തത്. രണ്ടാം സെമിയിൽ മോഹൻ ബഗാൻ സൈലും ആണ് ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement