ലീഡ്സ് യുണൈറ്റഡിന്റെ അമേരിക്കൻ താരം ടെയ്ലർ ആദംസിനെ മേടിക്കാനുള്ള ശ്രമത്തിൽ നിന്നു ചെൽസി പിന്മാറി. നേരത്തെ മെഡിക്കൽ വരെ കഴിഞ്ഞ താരത്തിനെ സ്വന്തമാക്കുന്നതിൽ നിന്നു ആണ് ക്ലബ് പിന്മാറിയത്. താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുക ആയിരുന്നു ചെൽസി.
മോയിസസ് കൈസെദോക്ക് ആയുള്ള പുതിയ ബിഡ് മുന്നോട്ട് വെക്കാനുള്ള പണം കണ്ടത്താൻ ആണ് ചെൽസി ഈ നീക്കത്തിൽ നിന്നു പിന്മാറിയത് എന്നാണ് റിപ്പോർട്ട്. നിലവിൽ കൈസെദോയെ വാങ്ങുന്നതിൽ നിന്നു ലിവർപൂൾ പിന്മാറി എന്നാണ് റിപ്പോർട്ട്. താരത്തിന്റെ താൽപ്പര്യ കുറവ് മാനിച്ച് ആണ് അവരുടെ പിന്മാറ്റം. അതേസമയം സൗതാപ്റ്റണിന്റെ റോമിയോ ലാവിയക്ക് ആയും ചെൽസി രംഗത്ത് ഉണ്ട്.