അജിത് കുമാർ ഇനി ബെംഗളൂരു എഫ് സിയിൽ

- Advertisement -

ചെന്നൈ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ആയിരുന്ന അജിത് കുമാറിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കും. താരത്തെ ട്രാൻസ്ഫർ തുക നൽകിയാകും ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നത്. ക്ലബുമായി 2023 വരെ നീണ്ടു നിക്കുന്ന കരാറി) അജിത് കുമാർ കാമരാജ് ഒപ്പുവെക്കും. 23കാരനായ അജിത് കുമാർ കഴിഞ്ഞ രണ്ട് സീസൺ ഐലീഗിലും ചെന്നൈ സിറ്റിയുടെ നിർണായക താരമായിരുന്നു.

ചെന്നൈ സിറ്റി കിരീടം നേടിയ ഐ ലീഗ് സീസണിൽ 20 മത്സരങ്ങളിൽ അജിത് കുമാർ ഇറങ്ങിയിരുന്നു. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിലും അജിത് ചെന്നൈക്കായി കളിച്ചു. ഐ എസ് എല്ലിലെ അജിത് കുമാറിന്റെ ആദ്യ ക്ലബാകും ബെംഗളൂരു എഫ് സി.

Advertisement