ആസ്പിലികേറ്റ ചെൽസി വിടും, ഇന്റർ മിലാന്റെ താരമാകും

Newsroom

ചെൽസി ക്യാപ്റ്റൻ ആസ്പിലികേറ്റയും ക്ലബ് വിടും. താരത്തിന്റെ കരാർ ചെൽസി അവസാനിപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ മിലാൻ ചെൽസി താരത്തിനു വേണ്ടി രംഗത്ത് ഉണ്ട്. ഇന്റർ മിലാനുമായി രണ്ട് വർഷത്തെ കരാർ ആസ്പിലികേറ്റ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലും ആസ്പി ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

ചെൽസി 23 06 23 12 26 23 244

ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് ആസ്പിക്ക് ബാക്കിയുള്ളത്. കരാർ റദ്ദാക്കി ഫ്രീ ഏജന്റായിട്ടാകും ആസ്പി ക്ലബ് വിടുക. അവസാന 11 വർഷമായി അദ്ദേഹം ചെൽസിക്ക് ഒപ്പം ഉണ്ട്. 2012ൽ ഫ്രഞ്ച് ക്ലബായ മാഴ്സെ വിട്ടായിരുന്നു താരം ചെൽസിയിൽ എത്തിയത്. അന്ന് മുതൽ ചെൽസി ഡിഫൻസിലെ പ്രധാന താരമാണ് ആസ്പി.

Story Highlights: César Azpilicueta to Inter Milan